കാഞ്ഞങ്ങാട് : മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫേസ്ബുക്കിൽ വ്യാജ വീഡിയോ ഇട്ടെന്ന പരാതിയിൽ ഹോസ്ദുർഗ് പൊലീസ് ഒരാൾക്കെതിരെ കേസെടുത്തു. അരയി കട വിലെ എം.സുബിൻ്റെ പരാതിയിൽ അജാനൂർ വാണിയംപാറയിലെ സി.എച്ച്. ജാഫറിനെതിരെയാണ് കേസ്. മധു കൊളവയലിൻ്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ പരാതിക്കാരൻ്റെ രാഷ്ട്രീയ പോസ്റ്റിന് താഴെ കമന്റ് ബോക്സിൽ മുഖ്യമന്ത്രിയെ അപമാനിക്കണമെന്ന ഉദ്ദേശത്തോടെ മനപൂർവം മതപരമായ ചിഹ്നങ്ങൾ ദുരുപയോഗം ചെയ്ത് നാട്ടിൽ രാഷ്ട്രീയ സംഘർഷവും കലാപവും സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ വ്യാജ വീഡിയോ ഉണ്ടാക്കി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തെന്നാണ് കേസ്.
0 Comments