Ticker

6/recent/ticker-posts

അന്താരാഷ്ട്ര പാമ്പുകടി അവബോധ പരിശീലന പരിപാടി : പാമ്പ് കടിയേറ്റാൽ ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതും അറിയാം

കാഞ്ഞങ്ങാട്: സെപ്റ്റംബർ 19 അന്താരാഷ്ട്ര പാമ്പുകടി അവബോധ ദിനാചരണവുമായി ബന്ധപ്പെട്ട് ജില്ലാതല പരിപാടികളുടെ ഉദ്ഘാടനം കള്ളാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി. കെ. നാരായണൻ നിർവഹിച്ചു. വെള്ളരിക്കുണ്ട് താലൂക്ക് ഹെഡ് കോർട്ടേഴ്സ് ആശുപത്രി കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി. രേഖ അധ്യക്ഷയായി. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ജോസ് മാത്യു മുഖ്യാതിഥി ആയിരുന്നു. ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. സന്തോഷ് മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ എന്‍. വി. സത്യന്‍ സംസാരിച്ചു. വെള്ളരിക്കുണ്ട് താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. ഷിൻസി സ്വാഗതവും ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ പി. പി. ഹസീബ് ചടങ്ങിന് നന്ദി അര്‍പ്പിച്ച് സംസാരിച്ചു. ആരോഗ്യപ്രവർത്തകർ ക്കായുള്ള പരിശീലന പരിപാടിയിൽ കൺസർവേഷൻ ബയോളജിസ്റ്റ് നന്ദൻ വിജയകുമാർ, പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ടി. കെ. ശ്രവ്യ ക്ലാസ് എടുത്തു. ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം, കേരള വനം വന്യജീവി വകുപ്പ് സോഷ്യൽ ഫോറസ്റ്റ് ഡിവിഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ആണ് പരിപാടി സംഘടിപ്പിച്ചത്. എല്ലാ വർഷവും സെപ്റ്റംബർ 19 ന് അന്താരാഷ്ട്ര പാമ്പ് കടി അവബോധ ദിനമായി ആചരിച്ചു വരുന്നു. വിഷമുള്ള പാമ്പുകളെക്കുറിച്ച് സമൂഹത്തെ അവബോധമുണ്ടാക്കുക, പാമ്പുകടിയറ്റാൽ സ്വീകരിക്കേണ്ട ശരിയായ പ്രഥമശുശ്രൂഷ, പാമ്പുകടിയേൽക്കാതിരിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്നിവ സംബന്ധിച്ച അറിവുകൾ നൽകുക, സമയബന്ധിതവും ഉചിതവുമായ ആശുപത്രി ചികിത്സ ലഭ്യമാക്കുന്നത് പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഈ ദിനം ആചരിച്ചു വരുന്നത്. ...... പാമ്പ് കടിയേറ്റാൽ ചെയ്യാവുന്നതും ചെയ്യരുതാത്തതും ആയ കാര്യങ്ങൾ ചെയ്യാവുന്നത്: ശാന്തത പാലിക്കുക/ കടിയേറ്റ വ്യക്തിയെ ധൈര്യപ്പെടുത്തുക പാമ്പിന്റെ സമീപത്തു നിന്നും പതുക്കെ മാറുക മുറിവുള്ള ഭാഗം(കടിയേറ്റ ഭാഗം ) ഒന്നും ചെയ്യാതെ വയ്ക്കുക ചെരിപ്പുകൾ, ബെൽറ്റ് മോതിരങ്ങൾ , വാച്ചുകൾ , ആഭരങ്ങൾ , ഇറുകിയ വസ്ത്രങ്ങൾ എന്നിവ മുറിവേറ്റ ഭാഗത്തു നിന്നും മാറ്റുക ഇടതുവശം ചെരിഞ്ഞു വലതുകാൽ വളച്ചു കൈകളിൽ മുഖം ചേർത്ത് കിടത്തുക വൈദ്യസഹായത്തിനായി ഏറ്റവും അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലേക്ക് എത്രയും പെട്ടെന്ന് എത്തിക്കുക ചെയ്യരുതാത്തത്: അമിതമായി ആയാസപ്പെടാനോ പരിഭ്രാന്തരാകാനോ അനുവദിക്കരുത്, പാമ്പിനെ ഉപദ്രവിക്കരുത് , ഉപദ്രവിക്കാൻ ശ്രമിച്ചാൽ അത് നിങ്ങളെ കടിച്ചുകൊണ്ട് സ്വയം പ്രതിരോധിക്കും മുറിവേറ്റ ഭാഗത്തു കൂടുതൽ മുറിവ് വരുത്തുകയോ മുറിവിൽ എന്തെങ്കിലും പൊടികൾ / മരുന്നുകൾ നേരിട്ട് പുരട്ടരുത് രക്തചന്ക്രമണം നിൽക്കുന്ന വിധത്തിൽ മുറിവേറ്റ ഭാഗം കെട്ടരുത്, രോഗിയെ കമിഴ്ത്തി കിടത്തരുത് ഇത് ശ്വസന പ്രക്രിയ തടസ്സപ്പെടുതിയേക്കാം, പരമ്പരാഗത ചികിത്സ രീതിയോ , സുരക്ഷിത മല്ലാത്ത ചികിത്സകളോ ഉപയോഗിക്കരുത്. പാമ്പ് കടിയേറ്റാൽ നൽകുന്ന ആന്റി സ്‌നേയ്ക് വെനം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, കാസർകോട് ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ ലഭ്യമാണെന്നു ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രാംദാസ് എ. വി. അറിയിച്ചു. 

Reactions

Post a Comment

0 Comments