Ticker

6/recent/ticker-posts

ബേക്കൽ ഉപജില്ല സ്കൂൾ ശാസ്ത്ര മേളക്ക് തുടക്കമായി

കാഞ്ഞങ്ങാട്: ജി എച്ച് എസ് എസ് പള്ളിക്കരയിൽ ഇന്നും നാളെയുമായി നടക്കുന്ന ബേക്കൽ ഉപജില്ല കേരള സ്കൂൾ ശാസ്ത്രോത്സവം രാജ്മോഹൻ ഉണ്ണിത്താൻ എം പി ഉദ്ഘാടനം ചെയ്തു. പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് എം. കുമാരൻ അധ്യക്ഷനായി. മുൻ എം എൽ എ കെ. കുഞ്ഞിരാമൻ, പി. എ. അബ്ദുള്ള ഇബ്രാഹിം എന്നിവർ വിശിഷ്ടാതിഥികളായി. 
 ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് ചെയർപേഴ്സൺ ഗീതാ കൃഷ്ണൻ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. സരിത പള്ളിക്കര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നസ്നിൻ വഹാബ്, സിദ്ദിഖ് പള്ളിപ്പുഴ, വി. കെ. അനിത, ഹസീന മുനീർ, കെ. സുരേന്ദ്രൻ, അബ്ദുൾ സലാം, വിഷ്ണു നമ്പൂതിരി,പി. എ . അബൂബക്കർ ഹാജി,കെ. ഇ. എ. ബക്കർ, സാജിദ് മവ്വൽ, ടി. സുധാകരൻ, എം. ബി. ഷാനവാസ്, സത്താർ തൊട്ടി, സുമീറ ജബ്ബാർ, ഷൈന, രാഖിൽ , കെ. രവി വർമ്മൻ, ഇക്ബാൽ ബേക്കറി, ഇർഷാദ് തെക്കുപുറം  സംസാരിച്ചു. ജി എച്ച് എസ് എസ് പള്ളിക്കരയിലെ പ്രിൻസിപ്പാൾ ടി. എം. ഷേണുക സ്വാഗതവും ഹെഡ്മാസ്റ്റർ കെ. വി. സുരേഷ് നന്ദി പറഞ്ഞു.
   നാളെ (ഒക്ടോബർ 14) സാമൂഹ്യ ശാസ്ത്ര മേള- ഇസ്ലാമിക് ഇംഗ്ലീഷ് മീഡിയം സ്കൂൾ പള്ളിക്കര, ഐ ടി മേള ശാസ്ത്ര മേള - എച്ച് എസ് എസ് പള്ളിക്കര, ശാസ്ത്ര മേള എൽ പി , യു പി ജി എം യു പി സ്കൂൾ പള്ളിക്കര എന്നിവിടങ്ങളിൽ നടക്കും, വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം സി. എച്ച്. കുഞ്ഞമ്പു എം എൽ എ ഉദ്ഘാടനം ചെയ്യും.

Reactions

Post a Comment

0 Comments