Ticker

6/recent/ticker-posts

ജില്ലയിൽ കെ.എസ്.ഇ.ബി സ്മാർട്ട് മീറ്ററുകൾ സ്ഥാപിച്ച് തുടങ്ങി

കാഞ്ഞങ്ങാട്: ജില്ലയിൽ കെ.എസ്.ഇ.ബി ഹൈടെക് ആകുന്നു. കെഎസ്ഇ ബിയുടെ മീറ്ററുകൾ സ്മാർട്ട് ആവുകയാണ്. 7500 ലേറെ സ്‌മാർട്ട് മീറ്ററുകൾ ജില്ലയിലെത്തിച്ചു കഴിഞ്ഞു. ആദ്യഘട്ടമെന്ന നിലയിലാണ് ഇത്രയും സ്മാർട്ട് മീറ്ററുകൾ ജില്ലയിലെത്തിയിട്ടുള്ളത്. ഇവ സർക്കാർ ഓഫീസുകളിലും സബ് സ്റ്റേഷനുകളിലും സ്ഥാപിച്ചു തുടങ്ങി. സബ് സ്‌റ്റേഷനുകളിൽ ഫീഡറുകളിലാണ് സ്‌മാർട്ട് മീറ്ററുകൾ സ്ഥാപിക്കുന്നത്. കെഎസ്ഇബിയിൽ ബദൽ മാതൃകപ്രകാരമാണ് സ്‌മാർട്ട് മീറ്റർ സ്ഥാപിക്കുന്നത്. സബ്‌സ്റ്റേഷനുകളിലെ 11 കെവി, 22 കെവി ഫീഡറുകളിൽ സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്ന പ്രവൃത്തി ഈ മാസം പൂർത്തിയാക്കും. സർക്കാർ ഓഫിസുകളിലെ മീറ്ററു കൾ മാറ്റി സ്‌ഥാപിക്കുന്ന പ്രവൃത്തി നവംബറിൽ പൂർത്തിയാക്കുന്നതിന് വേഗത്തിലുള്ള പ്രവർത്തികൾ നടന്ന് വരുന്നു. സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നത് വേഗത്തിൽ പൂർത്തിയാക്കാൻ സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്.സംസ്ഥാന സർക്കാരിന്റെ അധിക കടമെടുപ്പുമായി ബന്ധ പ്പെട്ട വിഷയമായതിനാലാണ് വേഗത്തിൽ പൂർത്തിയാക്കാൻ നിർദേശം നൽകിയത്. ആദ്യഘട്ട ത്തിൽ സർക്കാർ ഉപഭോക്താക്കൾക്ക് മാത്രമാണ് സ്മാർട്ട് മീ റ്റർ സ്ഥാപിച്ച് തുടങ്ങിയിട്ടുള്ളത്.സോളാർ, ഇവി ചാർജിങ്, ടി.ഒ. ഡി (ടൈം ഓഫ് ഡേ) ഉപഭോക്താക്കൾക്ക് മീറ്റർ സ്ഥാപിക്കുന്നതിൽ സോഫ്റ്റ് വെയർ മാറ്റ ങ്ങൾ ആവശ്യമുള്ളതിനാൽ ഈ വിഭാഗക്കാർക്കുള്ള മീറ്ററുകൾ നവംബർ അവസാനത്തോടെ പൂർത്തിയാക്കാനാണ് തീരുമാനം. സംസ്ഥാനത്ത് സർക്കാർ ഉപഭോക്താക്കൾക്കായി 1.5 ലക്ഷം സിംഗിൾ ഫേസ് മീറ്ററു കളും, 37,000 ത്രീ ഫേസ് മീറ്ററുക ളും 1,100 എൽടി സിടി മീറ്ററുകളും ലഭ്യമാക്കും. സിംഗിൾ ഫേസ് മീറ്ററുകൾ ഭൂരിഭാഗം സെക്ഷൻ ഓഫിസുകളിലും എത്തിക്കഴിഞ്ഞു.ബാക്കി ആ വശ്യമായി വരുന്ന മീറ്ററുകൾ അടുത്ത് തന്നെ എത്തി തുടങ്ങും.

Reactions

Post a Comment

0 Comments