പയ്യന്നൂർ :കോളേജിലേക്ക് പോയ വിദ്യാർത്ഥിനിയെ കാണാതായതായി പരാതി. മാതാവ് നൽകിയ പരാതിയെ തുടർന്ന് പയ്യന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വെള്ളൂർ അന്നൂരിലെ ബാലചന്ദ്രൻ്റെ മകൾ എൻ.പി . ദുർഗ ലക്ഷ്മിയെ 24 യാണ് കാണാതായത്. വീട്ടിൽ നിന്നും ഇന്നലെ രാവിലെ 8.45 ന് തോട്ടടയിലുള്ള കോളേജിലേക്ക് പോയതായിരുന്നു. അതിന് ശേഷം കാൺമാനില്ലെന്ന മാതാവ് ലളിത കുമാരിയുടെ പരാതിയിലാണ് കേസ്.
0 Comments