കാസർകോട്:
ജില്ലയിൽ പിറ്റ് എൻഡിപിഎസ് ആക്ട് പ്രകാരം രണ്ട് പേർ കൂടി കരുതൽ തടങ്കലിൽ. നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതികളാണ് പിടിയിലായത്. ഇതോടെ ജില്ലയിൽ ഇത്തരത്തിൽ പിടിയിലായവരുടെ എണ്ണം 11 ആയി.
ചെർക്കള ഇരിയപ്പാടി സ്വദേശി ജാബിറിനെ 33 വിദ്യാനഗർ പൊലീസും നെക്രജെ നെല്ലിക്കട്ട സ്വദേശി മുഹമ്മദ് ആസിഫിനെ 31 ബദിയടുക്ക പൊലീസും പിടികൂടി.
0 Comments