Ticker

6/recent/ticker-posts

വീടിൻ്റെ ഉമ്മറത്ത് കയറിയ വളർത്തു പട്ടി എട്ട് വയസുകാരിയെ തലയിൽ ഉൾപ്പെടെ കടിച്ചു

കാഞ്ഞങ്ങാട് : വീടിന്റെ ഉമ്മറത്ത് കയറിയ വളർത്തു പട്ടി പെൺകുട്ടിയുടെ തലയിലും
കൈകാലുകൾക്ക് ഉൾപ്പെടെ കടിച്ചു പറിച്ചു. സാരമായി പരിക്കേറ്റ എട്ട് വയസുകാരിയെ കാസർകോട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉദുമ പടിഞ്ഞാറിലെ ഇബ്രാഹീമിൻ്റെ മകൾ 
ഷന ഫാത്തിമ്മക്കാണ് കടിയേറ്റത്. 
ജംസ് സ്കൂളിലെ വിദ്യാർത്ഥിനിയാണ്.
അയൽവാസിയുടെ വളർത്തു പട്ടി കടിക്കുകയായിരുന്നു. ഇന്ന് വൈകീട്ട് 4 മണിയോടെയാണ് സംഭവം. സ്കൂൾ വിട്ട് വീട്ടിലെത്തിയ കുട്ടിയെ സ്വന്തം വീട്ടിൽ വച്ചാണ് പട്ടി ആക്രമിച്ചത്. വീടിന്റെ ഉമ്മറത്ത് നിൽക്കുകയായിരുന്ന പട്ടി പെട്ടന്ന് കുട്ടിയെ ആക്രമിക്കുകയായിരുന്നു. തലയിലും കാലിലും സാരമായി മുറിവേറ്റു.
Reactions

Post a Comment

0 Comments