കാസർകോട്: സമാന്തര ലോട്ടറി ചൂതാട്ടം നടത്തുകയായിരുന്ന മൂന്ന് പേർ അറസ്റ്റിൽ. ഇവരിൽ നിന്നും രണ്ടര ലക്ഷത്തോളം രൂപയും കാറും പിടിച്ചു. ജില്ലയിൽ അടുത്തിടെ നടന്ന വലിയ ചൂതാട്ട അറസ്റ്റാണിത്. പ്രതികളിൽ നിന്നും മൊബൈൽ ഫോണുകളും തുണ്ട് കടലാസുകൾ ഉൾപ്പെടെ കുമ്പള പൊലീസ് പിടികൂടി. കോയിപ്പാടി ദേവി നഗറിലെ വിഗ്നേഷ് എന്ന വിക്കി 26, ശാന്തി പള്ളത്തെ ശരൺ കുമാർ എന്ന ചന്ത്രു 38, സൂരം വയലിലെ എസ്. ആർ. പ്രവീൺ കുമാർ 30 എന്നിവരാണ് അറസ്റ്റിലായത്. ശാന്തിപ്പള്ളം ബസ് സ്റ്റോപ്പിന് സമീപം റോഡരികിൽ നിർത്തിയിട്ട കാറിലായിരുന്നു സംസ്ഥാന ലോട്ടറിക്ക് സമാന്തരമായി ഒറ്റ നമ്പർ ചൂതാട്ടം നടത്തുന്നതായി പൊലീസ് കണ്ടെത്തിയത്. 2.44800 രൂപയാണ് പിടിച്ചത്. സോഷ്യൽ മീഡിയ വഴി ചൂതാട്ടവും ഇടപാടും നടത്തിയതായും കണ്ടെത്തി. എസ് ഐ ശ്രീ ജേഷിൻ്റെ നേതൃത്വത്തിലാണ് പിടികൂടിയത്.
0 Comments