കാസർകോട്:സ്കൂളിലേക്ക് പോയ 16 വയസുകാരിയെ കാണാതായതായി പരാതി. മാതാവ് നൽകിയ പരാതിയിൽ കേസെടുത്ത കാസർകോട് പൊലീസ് കണ്ണൂർ ഭാഗത്തേക്ക് അന്വേഷണം വ്യാപിപ്പിച്ചു. നെല്ലിക്കുന്ന് സ്വദേശിനിയായ പെൺകുട്ടിയെയാണ് കാണാതായത്. ഇന്നലെ രാവിലെ 9 ന് വീട്ടിൽ നിന്നും സ്കൂളിലേക്ക് പോയതാണ്. രാത്രിയായിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.
 
0 Comments