കാസര്‍കോട് കുമ്പളയില്‍ യുവ അഭിഭാഷക രജിത കുമാരിയെ 35 വക്കീൽ ഓഫീസിലെ ഫാനിൽ കെട്ടി തൂങ്ങി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അഭിഭാഷകനെ കസ്ററഡിയിലെടുത്ത് പൊലീസ്.
തിരുവല്ല സ്വദേശിയായ അനില്‍കുമാറിനെയാണ് കുമ്പള പൊലീസ് തിരുവനന്തപുരത്ത് നിന്നും കസ്ററഡിയിലെടുത്തത്. അഭിഭാഷകനുമായി പൊലീസ് കാസർകോട്ടേക്കുള്ള യാത്രയിലാണ്.
വൈകീട്ട് എറണാകുളം കഴിഞ്ഞിട്ടുണ്ട്. കേസിൽ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തുമെന്നാണ് സൂചന. വര്‍ഷങ്ങളായി രഞ്ജിതയുടെ സുഹൃത്താണ് അഭിഭാഷകൻ.
കഴിഞ്ഞ 30 നാണ് അഡ്വ. രഞ്ജിതകുമാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഓഫീസ് മുറിയില്‍നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിരുന്നു.
സിപിഎം കുമ്പള ലോക്കല്‍ കമ്മിറ്റിയംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ വില്ലേജ് സെക്രട്ടറിയും ഡിവൈഎഫ്‌ഐ മേഖലാ പ്രസിഡന്റുമായിരുന്നു രഞ്ജിത.
0 Comments