Ticker

6/recent/ticker-posts

വയോധികനെ തലക്കടിച്ച് കൊലപ്പെടുത്തി, പ്രതി കസ്റ്റഡിയിൽ

നീലേശ്വരം : തലക്കടിയേറ്റ് വയോധികൻ കൊല്ലപ്പെട്ടു.
 കരിന്തളം,കുമ്പളപ്പള്ളി
ചിറ്റമൂലകേളനിയിലെ
കണ്ണൻ 80 ആണ്
മരിച്ചത്. ഇന്ന്  വൈകിട്ട് ഏഴു മണിയോടെയാണ്  സംഭവം. പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ എത്തിച്ചിരുന്നു. ആശുപത്രിയിലാണ് മരിച്ചത്. മൂത്രമൊഴിക്കാൻ വീട്ടിൽ നിന്നും പുറത്തിറങ്ങിയ പോഴായിരുന്നു അക്രമം. പ്രതി രാവിലെ മുതൽ വടിയുമായി കറങ്ങി നടക്കുന്നുണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. ഇരുവരും ബന്ധുക്കളാണ്.
അയൽവാസിയായ ശ്രീധരനാണ് വടി കൊണ്ട് തലക്കടിച്ച്
കൊലപ്പെടുത്തിയത്. നീലേശ്വരം പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ഭാര്യ: പുത്തരിച്ചി.മക്കൾ: ശരി, ചന്ദ്രൻ, ജയൻ (മുവരും കുമ്പളപ്പള്ളി ).മരുമക്കൾ:രാധാമണി (ഇടത്തോട്),ബേബി (കുമ്പളപ്പള്ളി ) ,രമ്യ (ബേത്തൂർപാറ).സഹോദരങ്ങൾ:ശാരദ (കാറളം പാലക്കുന്ന്),പരേതരായ വെളുത്തൻ, മാണിക്യൻ.
Reactions

Post a Comment

0 Comments