നീലേശ്വരം :നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിൽ നിർമ്മാണത്തിലുള്ള മാളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. ഇന്ന് ഉച്ചയോടെ മരിച്ച നിലയിൽ കണ്ടെത്തിയ ആളെയാണ് തിരിച്ചറിഞ്ഞത്. വെള്ളരിക്കുണ്ട് പുന്നക്കുന്നിലെ വി.എം. തോമസ് 57 ആണ് മരിച്ചത്.
നീലേശ്വരം പൊലീസ് സ്റ്റേഷന് തൊട്ടടുത്ത് സമുദായസംഘടനയുടെ ഉടമസ്ഥയിൽ നിർമ്മാണത്തിലുള്ള മാളിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നീലേശ്വരം പൊലിസ് കേസെടുത്തു. മൃതദേഹം ജില്ലാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നിർമ്മാണ തൊഴിലാളിയായിരുന്നു.
0 Comments