കാഞ്ഞങ്ങാട് :നാലര ലക്ഷം രൂപ വാങ്ങി യുവാവിനെ ജോർജിയയിൽ എത്തിച്ച ശേഷം ജോലി നൽകിയില്ലെന്ന പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മാങ്ങാട് ആരിയടുക്കത്തെ മുജീബ് റഹ്മാൻ്റെ 27 പരാതിയിൽ ബേക്കൽ സ്വദേശി റിഷാനെതിരെയാണ് മേൽപ്പറമ്പ പൊലീസ് കേസെടുത്തത്. 2025 ഫെബ്രുവരി 14 നും അതിന് മുൻപുമായാണ് പണം നൽകിയത്. വിസ ലഭിച്ച് ജോർജിയയിൽ പോയെങ്കിലും ജോലി ലഭിച്ചില്ലെന്ന പരാതിയിലാണ് കേസ്.
0 Comments