Ticker

6/recent/ticker-posts

നീലേശ്വരത്ത് നിന്നും കാണാതായ യുവതിയെ ഉഡുപ്പിയിൽ കണ്ടെത്തി

നീലേശ്വരം :നീലേശ്വരത്ത് നിന്നും കാണാതായ ഭർതൃമതിയായ യുവതിയെ ഉഡുപ്പിയിൽ കണ്ടെത്തി നീലേശ്വരത്തെത്തിച്ചു.തെരുവത്തെ ഷിംന 38 യെയാണ് കണ്ടത്തിയത്. രണ്ട് ദിവസം മുൻപാണ് കാണാതായത്.
 നീലേശ്വരം പൊലീസ് ഭർത്താവ് നൽകിയ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തിയതിലാണ് കണ്ടെത്തിയത്.  രാവിലെ വീട്ടിൽ നിന്നും തളിപ്പറമ്പ് ക്ഷേത്രത്തിൽ പോയി. തുടർന്ന് ഉഡുപ്പിയിൽ ക്ഷേത്രത്തിൽ പോയെന്നും യുവതി പൊലീസിനോട് പറഞ്ഞു. ഇവിടെ ഹോട്ടൽ മുറിയിൽ താമസിച്ച് വരവെയാണ് പൊലീസ് കണ്ടെത്തിയത്. ഉഡുപ്പിയിലെത്തിയ പൊലീസ് യുവതിയെ നീലേശ്വരത്തെത്തിച്ചു. ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കും.
Reactions

Post a Comment

0 Comments