Ticker

6/recent/ticker-posts

ലോറിയിൽ നിന്നും വാട്ടർ ടാങ്കുകൾ ദേഹത്ത് വീണ യുവാവ് ഗുരുതരാവസ്ഥയിലായതിൽ ഡ്രൈവർക്കെതിരെ കേസെടുത്തു

കാഞ്ഞങ്ങാട് :ലോറിയിൽ നിന്നും വാട്ടർ ടാങ്കുകൾ ദേഹത്ത് വീണ യുവാവ് ഗുരുതരാവസ്ഥയിലായ അപകടക്കിൽ ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലീസ്.യുവാവ് ഇപ്പോഴും ഗുരുതരാവസ്ഥയിൽ ചികിൽസയിൽ തുടരുകയാണ്. മാലോം കാറ്റാം കവല തെക്കേൽ ജോസഫിൻ്റെ മകൻ ടി.ജെ. ആൻ്റണി 45 യാണ് ലോറിയിൽ നിന്നും വാട്ടർ ടാങ്ക് ദേഹത്ത് വീണ് മാസങ്ങളായി ഗുരുതരാവസ്ഥയിൽ കഴിയുന്നത്. കഴിഞ്ഞ ജൂൺ 11 ന് ഉച്ചക്കാണ് അപകടം. പഞ്ചായത്തിലേക്ക് കൊണ്ട് വന്ന വാട്ടർ ടാങ്കുകൾ ഓഫീസിന് മുന്നിൽ ഇറക്കാൻ നിർത്തിയിട്ടതായിരുന്നു ലോറി. കയർ അഴിച്ചുമാറ്റിയ സമയം ലോറിയിൽ നിന്നും ഉരുണ്ട് റോഡരികിൽ നിൽക്കുകയായിരുന്ന ആൻ്റണിയുടെ ദേഹത്ത് വീഴുകയായിരുന്നു. അബോധാവസ്ഥയിലായി ഉടൻ ആശുപത്രിയിലെത്തിച്ചു. ബോധം വീണ്ടുകിട്ടിയെങ്കിലും ഓട്ടോ ഡ്രൈവറായ യുവാവ് ഇപ്പോഴും ചികിൽസയിലാണ്. അപകടമുണ്ടായി നാല് മാസങ്ങൾക്ക് ശേഷമാണ് പരാതിയിൽ പൊലീസ് കേസെടുത്തത്.
Reactions

Post a Comment

0 Comments