നീലേശ്വരം:വീട്ടിൽ അബോധാവസ്ഥയിൽ കണ്ട് ആശുപത്രിയിലെത്തിച്ച ടാപ്പിംഗ് തൊഴിലാളി മരിച്ചു. ഇന്നലെ രാത്രി 7 മണിയോടെയാണ് അബോധാവസ്ഥയിൽ കണ്ടത്. കരിന്തളം
പെരിയങ്ങാനത്ത് വാടക വീട്ടിൽ താമസിച്ചു വന്ന ആലക്കോട് ശാന്തിപുരം കുരിശുകുന്നേൽ ജോസഫിൻ്റെ മകൻ സജി ജോസഫ് 54 ആണ് മരിച്ചത്. പെരിയങ്ങാനം ജോഷിയുടെ തൊഴിലാളിയായിരുന്നു.
പെരിയങ്ങാനത്തെ വീട്ടിൽ ബോധമില്ലാതെ കാണുകയായിരുന്നു. സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മൃതദേഹം നീലേശ്വരം പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
0 Comments