കാസർകോട്:മദ്രസ വിട്ട് വീട്ടിലേക്ക് മടങ്ങിയ പെൺകുട്ടിയെ സ്കൂട്ടറിൽ പിന്തുടർന്നെത്തി ശല്യപ്പെടുത്തിയ പ്രതി അറസ്റ്റിൽ. പെൺകുട്ടി നൽകിയ പരാതിയിൽ
പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത ശേഷമാണ് പ്രതിയെ പിടികൂടിയത്. പുത്തൂർ ഈശ്വര മംഗലം സ്വദേശി കെ. നസീർ 42 ആണ് അറസ്റ്റിലായത്. ആദൂർ പൊലീസ് സ്റേറഷൻ പരിധിയിലെ
ബന്ധു വീട്ടിൽ എത്തിയതായിരുന്നു പ്രതി. പെൺകുട്ടിയോട് സ്കൂട്ടറിൽ കയറാൻ പ്രതിക്ഷണിക്കുകയായിരുന്നു. കഴിഞ്ഞ 26 ന് രാവിലെയാണ് സംഭവം.
ആദൂർ പൊലീസ് ഇൻസ്പെക്ടർ വിഷ്ണു പ്രസാദിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ സതീഷ്, തമ്പാൻ, പൊലീസുകാരായ അജിൻ, റെജി എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കും.
0 Comments