കാസർകോട്:യുവാവിനെ ഒരു സംഘം ബിയർ കുപ്പി കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ചു. മറ്റൊരാളെ ബ്ലേഡ് കൊണ്ട് കൈ തണ്ടയിൽ വരഞ്ഞ് പരിക്കേൽപ്പിച്ചു. സംഭവത്തിൽ പൊലീസ് രണ്ട് കേസുകൾ റജിസ്ട്രർ ചെയ്തു. ചെട്ടും കുഴിയിലെ മുഹമ്മദ് തജ്മൽ തംസീറിനാണ് 25 ബ്ലേഡ് കൊണ്ട് വലതു കൈ തണ്ടയിൽ വരഞ്ഞ് പരിക്കേൽപ്പിച്ചത്. സംഭവത്തിൽ മുസമ്മിലിനെതിരെ കാസർകോട് പൊലീസ് കേസെടുത്തു. മീപ്പുഗിരിയിൽ വെച്ചാണ് സംഭവം. പരാതിക്കാരൻ്റെ കാൽ കൊത്തുമെന്ന് പറഞ്ഞത് ചോദ്യം ചെയ്തതിനായിരുന്നു അക്രമം. ചെട്ടും കുഴി സ്വദേശിയായ അഹമ്മദ് മുസമ്മലിനെ 27 ബിയർ കുപ്പി കൊണ്ട് തലക്കടിച്ചതിന് തംസീർ,സാബിത്ത്, അബു താഹിർ എന്നിവർക്കെതിരെയും കേസെടുത്തു.
0 Comments