രാവിലെ തോട്ടത്തിൽ പണിക്ക് വന്ന കർണാടക സ്വദേശി മഞ്ജു 45ജോലി ചെയ്യുന്ന സ്ഥലം കാണിച്ചു തരണമെന്ന് പറഞ്ഞ് തോട്ടത്തിലേക്ക് വിളിപ്പിച്ചു. പിന്നാലെ കഴുത്തിൽ നിന്നും മാല പറിക്കാൻ ശ്രമിക്കുകയായിരുന്നു. വീട്ടമ്മ മാലയിൽ പിടിച്ചതോടെ പ്രതി ശ്രമം ഉപേക്ഷിച്ചു. നീ എന്ത് പണിയ കാണിച്ചതെന്നും പൊലീസിൽ അറിയിക്കുമെന്ന് വീട്ടമ്മ പറഞ്ഞതോടെ അയ്യോ എന്നെ പാമ്പ് കടിച്ചെന്ന് പറഞ്ഞ് മുടന്തി മുടന്തി രക്ഷപ്പെട്ട പ്രതിയെ പിന്നീട് വിദ്യാനഗർ പൊലീസ് പിടികൂടി. പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്.
0 Comments