Ticker

6/recent/ticker-posts

ബുള്ളറ്റിലിടിച്ച പിക്കപ്പ് ലോറി നിർത്താതെ പോയി ദമ്പതികൾക്ക് പരിക്ക്

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡിന് മുന്നിൽ
ബുള്ളറ്റിലിടിച്ച പിക്കപ്പ് 
ലോറി നിർത്താതെ ഓടിച്ചു പോയി. അപകടത്തിൽ നീലേശ്വരത്തെ ദമ്പതികൾക്ക് പരിക്ക് പറ്റി. എം. കെ. ബീച്ചിലെ എ.കെ. ബഷീർ 47 , ഭാര്യ കെ.പി. ഖൈറുന്നിസ 36 എന്നിവർക്കാണ് പരിക്കേറ്റത്. പുതിയ കോട്ട ഭാഗത്തേക്ക് ഓടിച്ചു വന്ന ബുള്ളറ്റിൻ്റെ പിന്നിൽ
 പിക്കപ്പ് ഇടിച്ച് നിർത്താതെ ഓടിച്ച് പോവുകയായിരുന്നു. വെള്ളകളറിലുള്ള പിക്കപ്പാണ് നിർത്താതെ പോയത്. ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments