കിഴക്കും കരക്ക് സമീപം സ്കൂട്ടറിന് മുകളിൽ മരം പൊട്ടിവീണു. ഇന്ന് വൈകീട്ട് 5.30 മണിയോടെയാണ് അപകടം. കുശവൻ കുന്നിൽ റോഡരികിലെ മരമാണ് കടപുഴകി വീണത്. റോഡരികിൽ നിർത്തിയിട്ടിരുന്ന ഇരുചക്ര വാഹനത്തിന് മേലാണ് വീണത്. മറ്റ് ചില വാഹനങ്ങളും സമീപത്തുണ്ടായിരുന്നു. ഗതാഗതതടസമില്ല. കാഞ്ഞങ്ങാട്ടെ ഫയർഫോഴ്സ് എത്തി മരം മുറിച്ചുമാറ്റി തുടങ്ങി.
0 Comments