13 ന് ഉച്ചക്ക് 12.50 മണിക്ക് ആദൂർ കുണ്ടാറിൽ വെച്ച് കാറിൽ സുള്ള്യ ഭാഗത്തു നിന്നും കാസർകോട് ഭാഗത്തേക്ക് മയക്ക് മരുന്ന് കടത്തിയ കേസിലാണ് കോടതി വിധി. ആറങ്ങാടി
അരയിക്കടവിലെ
അബ്ദുൽ ഷെഫീകിനെയാണ് ശിക്ഷിച്ചത്. 12.220.ഗ്രാം മെത്ത ഫറ്റാമിൻ എന്ന മയക്കുമരുന്നും, 2 കുപ്പി, കർണാടക നിർമിത വിദേശ മദ്യവും കടത്തി കൊണ്ട് വന്ന കേസാണ്. ആദൂർ പൊലീസ് സബ് ഇൻസ്‌പെക്ടർ ആയിരുന്ന നിബിൻ ജോയ് രജിസ്റ്റർ ചെയ്ത കേസിൽ (SC 68/20) 7 വർഷം കഠിന തടവിനും 1,00,000 രൂപ പിഴയും, പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കഠിന തടവിനും ആണ് ശിക്ഷ. കാസർകോട് ജില്ലാ സെഷൻസ് കോടതി ജഡ്ജ് സാനു എസ് പണിക്കർ ആണ് ശിക്ഷ വിധിച്ചത്. ഇൻസ്‌പെക്ടർ മാരായ മാത്യു , എ . വി . ജോൺ എന്നിവർ ആദ്യനേഷണം നടത്തിയ കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് പ്രേം സദൻ ഇൻസ്‌പെക്ടർ ആണ്. പ്രോസീക്യൂഷന് വേണ്ടി അഡ്വ. പി. വേണുഗോപാലൻ ഹാജരായി.
0 Comments