Ticker

6/recent/ticker-posts

വിവാദങ്ങൾക്ക് വിട,ഹൈമാസ്റ്റ് ലൈറ്റ് എം.പി ഉദ്ഘാടനം ചെയ്തു, പ്രകാശം പരന്നു

കാഞ്ഞങ്ങാട് :വാർത്തക്ക് പിന്നാലെ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് രാജ് മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന പരിപാടി നാടിന്റെ ഉത്സവമായി മാറി. കാഞ്ഞങ്ങാട് കടപ്പുറം ഇല്ല്യസ് നഗറിൽ ആണ് നാട്ടുകാർക്ക് ആശ്വാസമായി ഹൈമാസ്റ്റ് ലൈറ്റ് പ്രകാശിച്ചത്. മാസങ്ങൾക്ക് മുൻപെ ഇവിടെ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാൻ തീരുമാനമുണ്ടാവുകയും വിളക്ക് തൂൺ ഉൾപെടെ ഉപകരണങ്ങൾ എത്തിക്കുകയും ചെയ്തിരുന്നു. എന്നാൽ ലൈറ്റ് സ്ഥാപിക്കുന്ന സ്ഥലത്തെ ചൊല്ലി തർക്കമുണ്ടാവുകയും ചിലരുടെ എതിർപ്പ് മൂലം ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാനായില്ല. ഇതോടെ മാസങ്ങളായി ഉപകരണങ്ങൾ റോഡരികിൽ കിടന്നു. ഇത് സംബന്ധിച്ച് നാട്ടുകാർക്കുള്ള പരാതി സംബന്ധിച്ച്  വാർത്ത പ്രസിദ്ധീകരിച്ചതോടെ അധികൃതർ ഇടപെടുകയും കരാറുകാരെത്തി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുകയായിരുന്നു. ഇതിൻ്റെ ഉദ്ഘാടനമാണ് കഴിഞ്ഞ ദിവസം നടന്നത്. വാർത്തയാണ് തർക്കത്തിലായ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാൻ കാരണമായതെന്ന് നാട്ടുകാരും ജനപ്രതിനിധികളും പറഞ്ഞു. വാർഡ് കൗസിലർ സി.എച്ച്. സുബൈദ നേതൃത്വം നൽകി. മുൻസിപ്പൽ ചെയർപേഴ്സൺ കെ. വി. സുജാത അധ്യക്ഷത വഹിച്ചു . അഡ്വ. എൻ. എ. ഖാലിദ് , മുഹമ്മദ്‌ കുഞ്ഞി,അബ്ദുറഹ്മാൻ ,സി .കെ . അഷ്‌റഫ്‌ , റസിയ ഗഫൂർ , എൻ. കെ. രത്നാകരൻ , എൻ. എ. ഉമ്മർ , ബി.വി. അബ്‌ദുല്ല ആശംസകൾ അറിയിച്ചു. ഹുസൈൻ നന്ദി പറഞ്ഞു.

Reactions

Post a Comment

0 Comments