പൂച്ചക്കാട് സംഘർഷം. സാരമായി പരിക്ക് പറ്റിയ മൂന്ന് പേർ ആശുപത്രിയിൽ ചികിൽസയിൽ . ഇന്നലെ രാത്രി 9.30 മണിയോടെ പൂച്ചക്കാട് ടൗണിലായിരുന്നു സംഘർഷം. പൂച്ചക്കാട് സ്വദേശികളായ മുഹാജിർ 42, മുസമ്മിൽ 28,
ഷൗക്കത്ത് 44എന്നിവർക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഷൗക്കത്തിൻ്റെ പേരിൽ ഒരു സംഘം ആക്രമിച്ചതായി മുഹാജിറും മുസമ്മിലും പറഞ്ഞു. ഇരുമ്പ് വടി കൊണ്ട് തലക്കും മൂക്കിനു മുൾപെടെ അടിച്ചതായി മുഹാജിർ പറഞ്ഞു. ഷൗക്കത്തിന് അടിയേറ്റ് തലക്കാണ് പരിക്ക്. നാട്ടിൽ നേരത്തെ നിലനിൽക്കുന്ന പ്രശ്നത്തിൻ്റെ തുടർച്ചായാണ് സംഘർഷം. 150 ഓളം പേർ തടിച്ച് കൂടിയത് കണ്ട് സ്ഥലത്ത് എത്തിയപ്പോൾ അക്രമിക്കുകയായിരുന്നുവെന്ന് മുഹാജിർ പറഞ്ഞു.
0 Comments