Ticker

6/recent/ticker-posts

തോണിയിൽ നിന്നും ചൂണ്ടയിട്ട് മീൻ പിടിക്കുന്നതിനിടെ പുഴയിൽ വീണ ആളെ കാണാതായി, നേവിയുടെ സഹായം തേടി

കാഞ്ഞങ്ങാട് :തോണിയിൽ നിന്നും ചൂണ്ടയിട്ട് മീൻ പിടിക്കുന്നതിനിടെ പുഴയിൽ വീണ ആളെ കാണാതായി. ഫയർഫോഴ്സും നാട്ടുകാരും തിരച്ചിൽ തുടരന്നുണ്ടെങ്കിലും ഇന്ന് വൈകീട്ട് 3.15 നും ആളെ കണ്ടെത്താനായിട്ടില്ല. വലിയ പറമ്പ പുഴയിൽ വലിയ പറമ്പ് സ്വദേശി എം പി . തമ്പാനെ 63 യാണ് കാണാതായത്.
മീൻ പിടിക്കാൻ രാവിലെ പുഴയിലിറങ്ങിയതായിരുന്നു. തിരച്ചിലിൽ തോണികണ്ടെത്താനായിട്ടുണ്ടെന്ന് തൃക്കരിപ്പൂർ ഫയർഫോഴ്സ് അറിയിച്ചു. ചൂണ്ട വലിക്കുന്നതിനിടെ തമ്പാൻ തോണിയിൽ നിന്നും പുഴയിൽ വീണതാണെന്ന് കരുതുന്നു. തിരച്ചിലിനായി നേവിയുടെ സഹായം തേടിയതായി ജില്ലാ ഭരണകൂടം അറിയിച്ചു.
Reactions

Post a Comment

0 Comments