Ticker

6/recent/ticker-posts

മോഷ്ടിച്ച മൊബൈൽ ഫോൺ വിൽപ്പന നടത്തുന്നതിനിടെ യുവാവ് അറസ്റ്റിൽ

കാഞ്ഞങ്ങാട് : മോഷ്ടിച്ച മൊബൈൽ ഫോൺ വിൽപ്പന നടത്തുന്നതിനിടെ യുവാവ് അറസ്റ്റിൽ.
ചട്ടഞ്ചാലിലെ  സെലക്ഷൻ വേൾഡ് എന്ന കടയിൽ നിന്നും മൊബൈൽ ഫോൺ  മോഷ്ടിച്ച് കാസർകോട് ഫോൺ വേൾഡ് എന്ന ഷോപ്പിൽ ഫോൺ വിൽപന നടത്താൻ ശ്രമിച്ച പ്രതി ചട്ടഞ്ചാൽ കനിയും കുണ്ടിലെ അബ്ദുൽ ഖാദർ39 ആണ് അറസ്ററിലായത്. മേൽപറമ്പ് പൊലീസ് ആണ് പിടികൂടിയത്.
   ഇൻസ്പെക്ടർ സന്തോഷ് കുമാറിന്റെ നിർദേശപ്രകാരം സബ് ഇൻസ്പെക്ടർ സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സുഭാഷ്, ഗോവിന്ദൻ, പ്രമോദ്, രാജേഷ് എന്നിവർ അടങ്ങിയ സംഘം  പുതിയ ബസ്റ്റാൻഡ് പരിസരത്തു  പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കുകയും 14 ദിവസത്തേക്ക്   റിമാൻഡ് ചെയ്യുകയും ചെയ്തു. കഴിഞ്ഞ ദിവസമായിരുന്നു മോഷണം.
Reactions

Post a Comment

0 Comments