ഉച്ചഭക്ഷണത്തിന് എല്ലാ കുട്ടികളും കഞ്ഞി കുടിക്കുകയും, കഞ്ഞിയുടെ പോഷകമൂല്യത്തെ കുറിച്ച് ബോധവൽക്കരണ ക്ലാസ് നടത്തുകയും ചെയ്തു. കുട്ടികൾ പരസ്പരം കഞ്ഞി കോരി കൊടുത്തും, കുടിച്ചും കഞ്ഞി ദിനം ആഘോഷമാക്കി. കഞ്ഞിയിലെ അന്നജവും ചെറുപയറിലെ പ്രോട്ടീനും ഏറ്റവും മികച്ച കൂട്ടുകാരാണ്.
കഞ്ഞികൾ ഒരുപാടുണ്ടെങ്കിലും കേമൻ പഴങ്കഞ്ഞി തന്നെയാണ് എന്ന് വിദ്യാർത്ഥികൾ. ചുവന്നുള്ളയും കാന്താരി മുളകും തൈരും പപ്പടവും ഒക്കെ ചേർത്ത്, ഇത്തിരി പയറുതോരനും ഉണക്കമീൻ വറുത്തത് ചേർത്ത് കഴിച്ചാൽ
അഡാർ രുചിയാണെന്നും ഓർക്കുമ്പോൾ തന്നെ വായിൽ വെള്ളം ഊറുമെന്നും കരിയർ മാസ്റ്റർ സമീർ സിദ്ദീഖി പറഞ്ഞു.
കഞ്ഞിയെ കുറിച്ച് പറയുമ്പോൾ നമ്മുടെ കർക്കിടക കഞ്ഞിയെ ഒഴിവാക്കുന്നതെങ്ങനെയെന്ന് ബയോളജി അധ്യാപിക ആർ. മഞ്ജു. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാനും ശരീരത്തെ ശുദ്ധീകരിക്കാനും കർക്കിടകത്തിൽ നമ്മുടെ ഈ മരുന്ന് കഞ്ഞിയ്ക് കഴിയും.
വെള്ളത്തിലോ അല്ലെങ്കിൽ പാലിലോ ഉണ്ടാക്കുന്ന ഓട്സ് കഞ്ഞി. നമ്മള് ഓട്സ് കഞ്ഞി എന്നൊക്കെ പറയുമെങ്കിലും ലോകത്തിലെ പ്രശസ്തമായ കഞ്ഞി ആണ് ഇത്. പഞ്ചസാരയും പഴങ്ങളും നട്സും ഒക്കെ ചേർത്ത് മധുരത്തോടെ രാജകീയമായി ഇത് കഴിക്കാമെന്ന് പ്രിൻസിപ്പാൾ പി. എസ്. അരുൺ പറഞ്ഞു.
പ്രിൻസിപ്പൽ പി.എസ്.അരുൺ, പി.സമീർ സിദിഖി, ആർ. മഞ്ജു, എസ്.
.
0 Comments