Ticker

6/recent/ticker-posts

ക്ലാസിൽ മൊബൈൽ ഫോൺ കൊണ്ട് വരുന്നത് പെൺകുട്ടികൾ പ്രിൻസിപ്പാളിനെ അറിയിച്ചു ചോദ്യം ചെയ്ത വിദ്യാർത്ഥിക്ക് മർദ്ദനം

കാസർകോട്:ക്ലാസിൽ മൊബൈൽ ഫോൺ കൊണ്ട് വരുന്നത് പെൺകുട്ടികൾ പ്രിൻസിപ്പാളിനെ അറിയിക്കുകയും ഇക്കാര്യം പെൺകുട്ടികളോട് ചോദിച്ചതിന്  വിദ്യാർത്ഥിക്ക് മർദ്ദനം. മരവടി കൊണ്ട് ഉൾപെടെ അടിച്ച് പരിക്കേൽപ്പിച്ചെന്ന പരാതിയിൽ മൂന്ന് പേർക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു. മംഗൽ പാടി മുട്ടത്തെ കുനിൽ എജ്യുക്കേഷണൽ ട്രസ്റ്റ്
സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥി മംഗൽ പാടി നയ ബസാറിലെ മുഹമ്മദ് സിയാന്നാണ് 18 മർദ്ദനമേറ്റത്.  രാവിലെ സ്കൂളിൽ ആണ് സംഭവം. ക്ലാസ് റൂമിൽ വച്ച് പരിക്കേൽപ്പിച്ചെന്നാണ് പരാതി. പെൺകുട്ടികളോട് പ്രിൻസിപ്പാളിനെ അറിയിച്ചത് ചോദിച്ച വിരോധത്തിൽ മർദ്ദിച്ചെന്നാണ് പരാതി.
Reactions

Post a Comment

0 Comments