കാസർകോട്:കെട്ടിട മുറിയിൽ പുള്ളി മുറി ചൂതാട്ടം 14 പേർ പൊലീസ് പിടിയിൽ. ലക്ഷത്തോളം രൂപ കളിക്കളത്തിൽ നിന്നും പിടിച്ചു. ചെർക്കളയിലെ സ്റ്റാർ ജനറൽ ട്രേഡിംഗ് കമ്പനി എന്ന കെട്ടിടത്തിൻ്റെ ഏഴാം നമ്പർ മുറിയിൽ ചൂതാട്ടത്തിലേർപ്പെട്ടവരെയാണ് വിദ്യാനഗർ പൊലീസ് ഇന്നലെ രാത്രി പിടികൂടിയത്. 93500 രൂപ പിടിച്ചു. ദേലംപാടി പരപ്പയിലെ മൊയ്തു 50, മധൂരിലെ എം.കെ .താഹിർ 28, പള്ളിക്കരയിലെ പി. ഇല്യാസ് 28 , ഇച്ചിലം പാടിയിലെ എച്ച്. രതിഷ 32,ബേക്കൂരിലെ അബൂബക്കർ സിദ്ദീഖ് 28, കോട്ടക്കണ്ണിയിലെ പി.എം.
ഷാനവാസ് 28 , അടുക്കത്ത് ബയലിലെ കെ.അനിൽ കുമാർ 38, ബേർക്കയിലെ ജാഫർ 47 , ദേലംപാടിയിലെ കെ.എച്ച്. അഷ്റഫ് 30, ബേക്കൽ കല്ലിങ്കാലിലെ പി. ഫൈസൽ 50, ബണ്ഡ് വാളിലെ അബ്ദുൾ അസീസ് 38, ബെക്കൂരിലെ സെമീർ അഹമ്മദ് 35, തളങ്കര തെരുവത്തെ ഷർഫാസ് ഷെയ്ഖ് 35,
പൊവലിലെ കെ.എം ജമാൽ 40 എന്നിവരാണ് പിടിയിലായത്.
0 Comments