Ticker

6/recent/ticker-posts

കുമ്പള സ്വദേശി ട്രെയിൻ തട്ടി മരിച്ച നിലയിൽ

കാസർകോട്:കുമ്പള സ്വദേശി ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാത്രി 8.45 മണിയോടെ കാസർകോടിനും കുമ്പളക്കും ഇടയിലാണ് സംഭവം. കുമ്പള കെ.എം മാസ്റ്റർ ഹൗസിൽ മുഹ് യുദ്ദീൻ്റെ മകൻ മുഹമ്മദ് അമാനുള്ള 61യാണ് മരിച്ചത്. കാസർകോട് സ്റ്റോപ്പില്ലാത്ത ട്രെയിൻ തട്ടിയതാണെന്ന് കരുതുന്നു. കാസർകോട് റെയിൽവെ പൊലീസ് സ്ഥലത്തെത്തി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പ്രവാസിയായിരുന്നു. ഒരു വർഷം മുൻപ് ഗൾഫിൽ നിന്നും നാട്ടിലെത്തിയതായിരുന്നു. തിരിച്ച് പോകാനുള്ള ഒരുക്കത്തിലായിരുന്നു.
Reactions

Post a Comment

0 Comments