Ticker

6/recent/ticker-posts

ചെറുവത്തൂരിൽ ലോഡ്ജ് കേന്ദ്രീകരിച്ച് പെൺവാണിഭം, നടത്തിപ്പുകാരി പിടിയിൽ

കാഞ്ഞങ്ങാട് :ചെറുവത്തൂരിൽ ലോഡ്ജ് കേന്ദ്രീകരിച്ച് പെൺവാണിഭം. പെൺവാണിഭ നടത്തിപ്പുകാരിയെ പൊലീസ് പിടികൂടി കേസെടുത്തു. ഹോട്ടൽ നടത്തിപ്പുകാരനെതിരെയും പൊലീസ് കേസെടുത്തു. ചെറുവത്തൂർ ടൗണിൽ പഴയ ദേശീയ പാതക്കരികിലുള്ള മലബാർ ലോഡ്ജ് കേന്ദ്രീകരിച്ച് പെൺവാണിഭം നടക്കുന്നതായാണ് പൊലീസ് കണ്ടെത്തിയത്. ചന്തേര ഇൻസ്പെക്ടർ കെ. പ്രശാന്തിൻ്റെ നേതൃത്വത്തിൽ ഇന്നലെ വൈകീട്ട് ലോഡ്ജിൽ റെയിഡ് നടത്തി. ലോഡ്ജ് നടത്തിപ്പുകാരൻ ചെറുവത്തൂരിലെ അസൈനാർ, മുള്ളേരിയയിലെ നസീമ 47 എന്നിവർക്കെതിരെയാണ് കേസ്. പൊലീസ് എത്തുമ്പോൾ നസീമ ലോഡ്ജിലുണ്ടായിരുന്നു. യുവതിക്ക് പൊലീസ് നോട്ടീസ് നൽകി.
അസൈനാർ സ്ഥലത്ത് ഉണ്ടായിരുന്നില്ല. ഭർത്താവ്
 അസൈനാർ എന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. അസൈനാറിൻ്റെ ഒത്താശയോടെയുവതി സ്ത്രീകളെയും പുരുഷന്മാരെയും സംഘടിപ്പിച്ച് പണം വാങ്ങി പെൺവാണിഭം നടത്തുന്നതായി പൊലീസ് നേരിൽ കണ്ടതിനെ തുടർന്നാണ് കേസെടുത്തത്.
Reactions

Post a Comment

0 Comments