പള്ളിക്കമ്മിറ്റിയിലെ തർക്കം തെരുവിലെത്തി. ഇരു വിഭാഗമായി ചേരിതിരിഞ്ഞുള്ള അക്രമത്തിലും
സംഘട്ടനത്തിലും ഇരു വിഭാഗത്തിലും പെട്ട 9 പേർക്ക് പരിക്കേറ്റു. 17 പേർക്കെതിരെ രണ്ട് കേസുകൾ റജിസ്ട്രർ ചെയ്തു. നീലേശ്വരം മാർക്കറ്റ് റോഡിലെ സി. കെ. മിസ്ഹാൽ 21, മാർക്കറ്റ് റോഡിലെ മുഹമ്മദ് ഷഹാൽ 28, മന്നംപുറത്തെ മുഹമ്മദ് റയീസ് 23, നീലേശ്വരത്തെ ഷാരിഖ് 24 കരുവാച്ചേരിയിലെ മുബഷിർ 23 എന്നിവരെ ഇരുമ്പ് പൈപ്പ് കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചെന്ന പരാതിയിൽ നീലേശ്വരം സ്വദേശികളായ റംഷാദ്, റംഷീദ്, ആഷിഖ്, ഷംസീർ, അഷ്ക്കർ, മുഹ്സിൻ എന്നിവർക്കും കണ്ടാലറിയാവുന്ന ഒരാൾക്കെതിരെയും കേസെടുത്തു. നീലേശ്വരം ജുമാ മസ്ജിദിന് സമീപം റോഡിൽ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഘട്ടനം. പള്ളിയിലെ ജനറൽ ബോഡി മീറ്റിംഗിൽ ഔദ്യോഗിക വിഭാഗത്തിനെതിരെ സംസാരിച്ചത് ചോദ്യം ചെയ്തത് കൊണ്ടുള്ള വിരോധത്തിൽ ആക്രമിച്ചെന്നാണ് പരാതി.
നീലേശ്വരം സ്വദേശികളായ എം.ഷജാദ് 32,റംഷീദ് 25, ആഷിഖ് 25, റംഷാദ്25 എന്നിവരെ ആക്രമിച്ചെന്ന പരാതിയിൽ നീലേശ്വരം സ്വദേശികളായ മിസ്ഹാൽ മിച്ചു, സുഹൈൽ, ബച്ചി, സുഹാൽ, ഷെഹീദ്, ആത്തിഫ് , ഷെരീഖ് മറ്റ് കണ്ടാലറിയാവുന്ന 3 പേർക്കെതിരെയും കേസെടുത്തു. പള്ളിക്ക് സമീപം ഇരുമ്പ് പൈപ്പ് കൊണ്ടും ക്രിക്കറ്റ് ബാറ്റ് കൊണ്ടും അടിച്ച് പരിക്കേൽപ്പിച്ചെന്നാണ് പരാതി. പള്ളിക്കമ്മിറ്റി ക്കെതിരെ കേസ് കൊടുത്ത വിരോധത്തിൽ ആക്രമിച്ചെന്നാണ് പരാതി.
0 Comments