കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് നഗരസഭയിൽ മൽസരിക്കുന്ന 17 വാർഡുകളിലേയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്. തർക്കമുണ്ടായ കണിയാകുളം വാർഡിൽ യൂത്ത് ലീഗ് നേതാവ് റമീസ് ആറങ്ങാടിയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. മൂന്ന് പേർ മൽസരരംഗത്തുണ്ടായിരുന്ന കുശാൽ നഗർ വാർഡിൽ ഷംസുദീൻ ആവിയിൽ സ്ഥാനാർത്ഥിയായി. കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലെ മുസ്ലിം ലീഗ് സ്ഥാനാർത്ഥികൾ വാർഡ് 1 ബല്ലാകടപ്പുറം വെസ്റ്റ് ചെയർമാൻ സ്ഥാനാർത്ഥിഎം.പി. ജാഫർ മൽസരിക്കുന്നു. വാർഡ് 2 ബല്ലാകടപുറം ഈസ്റ്റ് സി. കെ. റഹ്മത്തുള്ള വാർഡ് 15 കവ്വായി സക്കീന കോട്ടക്കുന്ന് , വാർഡ് 16 കണിയാകുളം റമീസ് ആറങ്ങാടി, വാർഡ് 17 നിലാങ്കരയിൽ ബിന്ദു പ്രകാശിനെസ്വതന്ത്രയായിരംഗത്തിറക്കി. വാർഡ് 27 പടന്നക്കാട് അബ്ദുള്ള പടന്നക്കാട് , വാർഡ് 32 കുറുംന്തുർ എം.വി. സ്മിതയെയും മുസ്ലീം ലീഗ് ടിക്കറ്റിൽ യു.ഡി.എഫ് സ്വതന്ത്രയായിരംഗത്തിറക്കി. വാർഡ് 34 ഒഴിഞ്ഞവളപ്പ് പി. അബൂബക്കർ, വാർഡ് 35 പുഞ്ചാവി ജ മൊയ്തു പുഞ്ചാബി, വാർഡ് 37 കല്ലൂരവി വാഹിദ അഷ്റഫ്, വാർഡ് 38 മുറിയാനാവി സെവൻസ്റ്റാർ അബ്ദുറഹ്മാൻ, വാർഡ് 41 ആവിയിൽ പട്ടികജാതി സംവരണ സീറ്റിൽ വി. ശ്രീരാമൻ ആണ് മുസ്ലിം ലീഗ് സ്ഥാനാർത്ഥി. വാർഡ് 42 കാഞ്ഞാഞ്ഞട് കടപ്പുറം ജസീല മുഹമ്മദ്, വാർഡ് 43 ഹോസ്ദുർഗ് കടപ്പുറം പി. ഹുസൈൻ, വാർഡ് 44 കുശാൽ നഗർ എം. വി. ഷംസുദ്ദീൻ , വാർഡ് 46 എസ്.എൻ പോളി പി. ഖദീജ , വാർഡ് 47 മീനാപ്പീസ് സബീന ഹക്കീം.പത്രിക സമർപ്പണം നാളെയുണ്ടാവും.
0 Comments