പറഞ്ഞ് ദേശീയ പാത നിർമ്മാണ തൊഴിലാളികൾക്ക്
നേരെ അക്രമം. സംഭവത്തിൽ കേസെടുത്ത പൊലീസ് പ്രതികളെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു. കണ്ണൂർ മുകേരിയിലെ എസ്. അഭിനന്ദ് 36, പശ്ചിമ ബംഗാൾ സ്വദേശി മുസറൽ ഹൊസൈൻ 30 എന്നിവരെയാണ് ആക്രമിച്ചത്. അടുക്കത്ത് ബദയൽ ദേശീയ പാതയിൽ ജോലി ചെയ്യുന്നതിനിടെയായിരുന്നു രണ്ടംഗ സംഘം അക്രമിച്ചത്. കണ്ടാലറിയാവുന്ന രണ്ട് പ്രതികൾക്കെതിരെയാണ് കാസർകോട് പൊലീസ് കേസെടുത്തത്. അഭിനന്ദിൻ്റെ കൂടെ ജോലി ചെയ്യുന്ന ആൾ ബംഗ്ളാദേശ് സ്വദേശിയെന്ന് പറഞ്ഞായിരുന്നു അക്രമം. അഭിനന്ദിൻ്റെ പരാതിയിലാണ് കേസ്.
0 Comments