കാഞ്ഞങ്ങാട് : നിരവധി കേസുകളിൽ പ്രതിയായി കാപ്പ പ്രകാരം കാഞ്ഞങ്ങാട്ട് അറസ്റ്റിലായ യുവാവിന് ഇരട്ട പാസ്പോർട്ട് ഉള്ളതായി കണ്ടെത്തി. അമ്പലത്തറ ഏഴാംമൈൽ കായലടുക്കത്തെ റംഷീദിനെ 34 തിരെ ഇരട്ട പാസ്പോർട്ട് കൈവശം വച്ചതിന് അമ്പലത്തറ പൊലീസ് കേസെടുത്തു. പ്രതി ഇപ്പോൾ ജയിലിലാണുള്ളത്. മുമ്പ് ഉണ്ടായിരുന്ന പാസ്പോർട്ടിലെ വിവരങ്ങൾ മറച്ചുവച്ച് പ്രതി ബംഗ്ളുരുവിൽ നിന്നും വ്യാജമേൽ വിലാസത്തിൽ മറ്റൊരു പാസ്പോർട്ട് തരപെടുത്തിയതായി കണ്ടെത്തി. കഴിഞ്ഞ സെപ്തംബർ 23 ന് ജില്ലാ കലക്ടറുടെ ഉത്തരവ് പ്രകാരം കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷൻ പരിസരത്ത് നിന്നും കാപ്പ പ്രകാരം അറസ്റ്റിലായ പ്രതികണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുകയാണ്. പ്രതിയെ അറസ്റ്റ് ചെയ്യുന്ന സമയത്ത് പ്രതിയുടെ പക്കൽ നിന്നും പൊലീസ് പാസ്പോർട്ട് കണ്ടെത്തിയിരുന്നു. കർണാടക പുത്തൂർ സ്വദേശിയെന്ന മേൽവിലാസത്തിലായിരുന്നു പാസ്പോർട്ട്. പ്രസ്തുത പാസ്പോർട്ട് സംബന്ധിച്ച് പൊലീസ് ഇൻറലിജൻസ് വിഭാഗം മേധാവിക്ക് അയച്ചു കൊടുക്കു കയും പരിശോധനയിൽ പ്രതിക്ക് കേരളത്തിലെ മേൽവിലാസത്തിൽ കായലടുക്കം താമസക്കാരനായി മുൻപ് മറ്റൊരു പാസ്പോർട്ട് ഉള്ളതായി വ്യക്തമായി. കേരളത്തിൽ നിന്നും സംബാദിച്ച പാസ്പോർട്ടിൻ്റെ കാലാവധി തീർന്നതിന് പിന്നാലെ പ്രതികർണാടകയിൽ നിന്നും പാസ്പോർട്ട് സംബാദിക്കുകയായിരുന്നുവെന്നാണ് കണ്ടെത്തൽ. അമ്പലത്തറ ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രൻ്റെ നേതൃത്വത്തിൽ കേസിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണ്.
0 Comments