Ticker

6/recent/ticker-posts

രണ്ട് യുവാക്കൾക്ക് ന്യൂസിലാൻഡിൽ ഡ്രൈവർ വിസ വാഗ്ദാനം ചെയ്ത് 25 ലക്ഷം തട്ടി രണ്ട് പേർക്കെതിരെ കേസ്

കാഞ്ഞങ്ങാട് :രണ്ട് യുവാക്കൾക്ക് ന്യൂസിലാൻഡിൽ ഡ്രൈവർ വിസ വാഗ്ദാനം ചെയ്ത് 25 ലക്ഷം തട്ടിയെടുത്തു. പരാതിയിൽ രണ്ട് പേർക്കെതിരെ പൊലീസ് കേസെടുത്തു. പള്ളിക്കര പനയാലിലെ കെ.സത്യൻ്റെ 46 പരാതിയിൽ തമിഴ്നാട് കോയമ്പത്തൂർ കാവുന്തം പാളയം റോഡിലെ പോൾ വർഗീസ് 53, മരിയ പോൾ 50 എന്നിവർക്കെതിരെയാണ് ബേക്കൽ പൊലീസ് കേസെടുത്തത്. പരാതിക്കാരനും സുഹൃത്ത് വിനയകുമാറിനും വിസ വാഗ്ദാനം ചെയ്ത് 24 4 4 0 0 0 രൂപ തട്ടിയെടുക്കുകയായിരുന്നു. 2023 ലാണ് പണം നൽകിയത്.
Reactions

Post a Comment

0 Comments