Ticker

6/recent/ticker-posts

ഖത്തറിൽ കമ്പനി, പ്രചാരണത്തിന് റൊണാൾഡോയെ ഏർപ്പാടാക്കാമെന്ന് പറഞ്ഞ് ഒരു കോടി 35 ലക്ഷം തട്ടി, കേസ്

പയ്യന്നൂർ :ഖത്തറിൽ കമ്പനി തുടങ്ങാനും പ്രചാരണത്തിന് റൊണാൾഡോയെ ഏർപ്പാടാക്കാമെന്ന് പറഞ്ഞ് ഒരു കോടി 35 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തെന്ന പരാതിയിൽ പൊലീസ് കേസ്. വെള്ളൂർ വന്നടിയിൽ പ്രകാശ് രാമാനന്തിൻ്റെ 53 പരാതിയിൽ തിരുവനന്തപുരം വെഞ്ഞാറമൂടിലെ അഹമ്മദ് മുഹമ്മദ് ഷാഫി 42, കണ്ണൂർ കടമ്പൂരിലെ ആവിക്കൽ സുധീഷ് 44എന്നിവർക്കെതിരെയാണ് പയ്യന്നൂർ പൊലീസ് കേസെടുത്തത്.
തുർക്കി ആസ്ഥാനമായ മെറ്റാഗ് എന്ന നിർമ്മാണ കമ്പനിയുടെ ദോഹയിലെ അപ്പാർട്ട്മെൻറ് പ്രോജക്ടിന് ഫെസിലിറ്റി മാനേജ് ചെയ്യാൻ ഖത്തറിൽ പ്രവർത്തിക്കുന്ന കമ്പനി ആവശ്യമുണ്ട് എന്ന് പറഞ്ഞ് ഫെസിലിറ്റി മാനേജ്‌മെൻറ് ശരിയാക്കിത്തരാം എന്നും കൺസ്ട്രക്ഷൻ പ്രോജക്റ്റിന്റെ പ്രചാരണത്തിന് ബ്രാൻഡ് അംബാസഡർ ആയി ക്രിസ്ത്യാനോ റൊണാൾഡോയെ ഏർപ്പാടാക്കി തരാം എന്ന് പരാതിക്കാരനെയും പാർട്‌ണറെയും പറഞ്ഞു വിശ്വസിപ്പിച്ചും റൊണാൾഡോയുടെ മാനേജർ എന്ന പേരിൽ വ്യാജ കത്തുകൾ നിർമ്മിച്ചും ഒന്നും രണ്ടും പ്രതികൾ 
2010 ഒക്ടോബർ 4  തീയതി മുതൽ 2019 ജൂൺ 23
തീയതി വരെയുള്ള വിവിധ കാലയളവിൽ രണ്ടാം പ്രതിക്ക് പയ്യന്നൂർ കെ കെ റസിഡൻസിയിൽ വച്ച് കൈമാറിയ 2 ലക്ഷം രൂപ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ വച്ച് ആകെ 1,35,62,500 രൂപ കൈപ്പറ്റി സേവനങ്ങൾ നൽകാതെയും പണം തിരികെ നൽകാതെയും ചതിചെയ്തു എന്നാണ് കേസ്.
Reactions

Post a Comment

0 Comments