Ticker

6/recent/ticker-posts

വാട്സാപ്പ് ഗ്രൂപ്പിലുണ്ടായ തർക്കം യുവാവിനെ മരവടി ഉപയോഗിച്ച് ആക്രമിച്ചു 4 പേർക്കെതിരെ കേസ്

കാഞ്ഞങ്ങാട് :വാട്സാപ്പ് ഗ്രൂപ്പിലുണ്ടായ തർക്കത്തിൽ യുവാവിനെ മരവടി ഉപയോഗിച്ച് ആക്രമിച്ചു .4 പേർക്കെതിരെ സംഭവത്തിൽ പൊലീസ് കേസെടുത്തു. നീലേശ്വരം സ്വദേശിയായ യുവാവിനെ മാണിക്കോത്ത് ഹോട്ടലിന് സമീപം വച്ച് രാത്രിയിൽ ആക്രമിച്ചെന്നാണ് പരാതി. നീലേശ്വരം എൻ. കെ.ബി. എം എ .യു .പി സ്കൂളിന് സമീപത്തെ പി. ഷംസീറിനെ 39 യാണ് ആക്രമിച്ചത്. നീലേശ്വരത്തെ മുബഷിർ ഉൾപെടെ നാല് പേർക്കെതിരെ ഹോസ്ദുർഗ് പോലീസ് കേസെടുത്തു. ഒന്നാം പ്രതി മരവടി കൊണ്ട് അടിച്ചും കണ്ടാലറിയാവുന്ന മറ്റ് പ്രതികൾ കൈ പിടിച്ച് തിരിച്ച് പരിക്കേൽപ്പിച്ചെന്നാണ് പരാതി. പരാതിക്കാരനും പ്രതിയും തമ്മിൽ വാട്സാപ്പ് ഗ്രൂപിലുണ്ടായതർക്കമാണ് അക്രമകാരണമെന്ന് പരാതിയിൽ പറയുന്നു.
Reactions

Post a Comment

0 Comments