പ്ലാറ്റ്ഫോമിൽ രണ്ട് ദിവസമായി കണ്ട ബാഗുകൾ പരിഭ്രാന്തി പരത്തി. മോഷണം പോയതെന്ന് ഉടമ പറയുന്നു. ഒന്നാം പ്ലാറ്റ്ഫോമിൻ്റെ ഏഴാം നമ്പർ ഭാഗത്തായാണ് ബാഗുകൾ കണ്ടെത്തിയത്. സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാർഡുമാരായ പ്രവീൺ കുമാർ, അരവിന്ദനും ആണ് ബാഗുകൾ കണ്ടെത്തിയത്. ഇന്നലെ മുതൽ ബാഗുകൾ ഇവിടെ ഉണ്ടെന്ന് അറിഞ്ഞതോടെ സ്റ്റേഷൻ മാസ്റ്ററെ വിവരം അറിയിച്ചു. തുടർന്ന് സുരക്ഷിതമായി ബാഗ് തുറന്ന് പരിശോധിച്ചു. ബാഗിൽ തുണികൾ സാധനങ്ങളും രേഖകളും കണ്ടെത്തി. കാഞ്ഞങ്ങാട്ടെ ഒരു വസ്ത്രാലയത്തിലെ ജീവനക്കാരൻ കോഴിക്കോട് സ്വദേശി ഹമീദിൻ്റെതാണ് ബാഗുകൾ എന്ന് കണ്ടെത്തി. ഇദ്ദേഹത്തെ വിളിച്ചു വരുത്തി ചോദിച്ചപ്പോൾ പ്ലാറ്റ്ഫോമിൽ നിന്നും രണ്ട് ദിവസം മുൻപ് കാണാതായതാണെന്ന് പറഞ്ഞു. എന്നാൽ ബാഗുകൾ കാണാതായത് സംബന്ധിച്ച് പരാതികൾ ഒന്നും നൽകിയിരുന്നില്ല. ഹമീദിൻ്റെ സുഹൃത്തായ വസ്ത്രാലയത്തിലെ മറ്റൊരു ജീവനക്കാരനെ കൂടി വിളിച്ചു വരുത്തിയ ശേഷം ഹോഗാർഡ്, റെയിൽവെ പൊലീസിൻ്റെ നിർദ്ദേശപ്രകാരം ബാഗുകൾ കൈമാറി.
0 Comments