കാറിൽ കടത്തി കൊണ്ട് വരികയായിരുന്ന 5000 പാക്കറ്റ് പാൻ മസാലകളുമായി യുവാവ് പിടിയിൽ. തലപ്പാടി അതിർത്തിയിലുള്ള മഞ്ചേശ്വരം പൊലീസ് വാഹന പരിശോധനയ്ക്കിടെയാണ് കേരളത്തിൽ നിയമം മൂലം നിരോധിച്ച പാൻമസാലകൾ പിടികൂടിയത്. കണ്ണൂർ കൊളച്ചേരിയിലെ അനിരുദ്ധൻ ആണ് പിടിയിലായത്.
ജില്ലാ പൊലീസ് മേധാവി
ബി വി .വിജയ് ഭരത് റെഡ്‌ഡിയുടെ നിർദ്ദേശപ്രകാരം എഎസ്പി ഡോ. നന്ദഗോപന്റെ മേൽനോട്ടത്തിൽ മഞ്ചേശ്വരം പൊലീസ് ഇൻസ്‌പെക്ടർ പി. അജിത്ത് കുമാറിന്റെ നേതൃത്വത്തിൽ എസ് ഐ മാരായ കെ.ജി. രതീഷ് , കെ. ആർ. ഉമേഷ് , ശബരി കൃഷ്ണൻ, പൊലീസുകാരായ ചന്ദ്രകാന്ത് എന്നിവരടങ്ങിയ സംഘമാണ് ലഹരി പിടികൂടിയത്. കഴിഞ്ഞ ആഴ്ചയും 25000 പാക്കറ്റോളം പാൻമസാലകൾ മഞ്ചേശ്വരം പൊലീസ് പിടികൂടിയിരുന്നു.
0 Comments