ഡി.സി.സി ഓഫീസിൽ നേതാക്കൾ തമ്മിൽ തല്ലി. ഇന്ന് ഉച്ചയോടെയാണ് സംഭവം.
കാസർകോട് ഡി സി സി വൈസ് പ്രസിഡന്റും ഡികെഡിഎഫ് ജില്ലാ പ്രസിഡന്റും ആണ് ഡി സി സി ഓഫിസിൽ തമ്മിൽ തല്ലിയത്.
പരസ്പരം മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു.
ഡി സി സി വൈസ് പ്രസിഡന്റ് ജെയിംസ് പന്തമാക്കനും ഡികെ ടിഎഫ് ജില്ലാ പ്രസിഡന്റ് വാസുദേവനുമാണ് ഏറ്റുമുട്ടിയത്. ഈസ്ററ് എളേരി പഞ്ചായത്തിലെ സീറ്റ് വിഭജനവുമായി ബന്ധപെട്ടായിരുന്നു തർക്കം. വിഷയം ചർച്ച ചെയ്യാൻ എത്തിയതായിരുന്നു നേതാക്കൾ.
0 Comments