Ticker

6/recent/ticker-posts

മാങ്ങ നൽകാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ട് പോയി നാലര വയസുകാരിയെ പീഡിപ്പിച്ച 55 കാരന് ജീവപര്യന്തവും 22 വർഷം കഠിന തടവും മൂന്ന് ലക്ഷം പിഴയും

കാസർകോട്:മാങ്ങ നൽകാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ട് പോയി നാലര വയസുകാരിയെ പീഡിപ്പിച്ച 55 കാരന് ജീവപര്യന്തം കഠിന തടവും
 22 വർഷം കഠിന തടവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി.
കൊല്ലം ചിതറ സ്വദേശിയും മാന്യ യിലുള്ള ക്വാർട്ടേഴ്സിൽ താമസക്കാരനുമായ എസ്. രാജീവനെയാണ് ശിക്ഷിച്ചത്.
 കുട്ടിയെ ഗൗരവതരമായ ലൈംഗീക പീഡനത്തിന് വിധേയ മാക്കുകയായിരുന്നു.  പിഴയടച്ചില്ലെങ്കിൽ 12 മാസം അധിക കഠിന തടവും അനുഭവിക്കണം.
22 ആഗസ്ററ് 15 ന് ബദിയടുക്ക പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന  കുട്ടിയെ മാങ്ങ കൊടുക്കാമെന്നു പറഞ്ഞ് പ്രലോഭപ്പിച്ച് പ്രതി മാന്യ യിലുള്ള തന്റെ ക്വാർട്ടേഴ്‌സിലേക്ക് കൊണ്ടുപോയി  ലൈംഗീക പീഡനത്തിന് വിധേയമാക്കിയ കേസിൽ ആണ് ശിക്ഷ.
 6(1)r/w 5(m) പോക്സോ വകുപ്പ് പ്രകാരം ജീവപര്യന്തം കഠിന തടവിനും 1 ലക്ഷം രൂപ പിഴയും പിഴയടച്ചില്ലെങ്കിൽ 4 മാസം അധിക കഠിന തടവിനും 370(4) ഐപിസി വകുപ്പ് പ്രകാരം  പത്തുവർഷം കഠിന തടവിനും 1 ലക്ഷം രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ നാലുമാസം അധിക കഠിന തടവിനും 10 r/w 9(m) പോക്സോ വകുപ്പ് പ്രകാരം ഏഴുവർഷം കഠിന തടവിനും 50,000 രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ രണ്ടുമാസം അധിക കഠിന തടവിനും 8r/w 7 പോക്സോ വകുപ്പുപ്രകാരം അഞ്ചുവർഷം കഠിനതടവിനും 50,000 രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ രണ്ടുമാസം അധിക കഠിന തടവിനും ആണ് ശിക്ഷ.
 കാസർകോട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് രാമു രമേഷ് ചന്ദ്രഭാനു ആണ് ശിക്ഷിച്ചത്. ബദിയടുക്ക പൊലീസ്  രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ ബദിയടുക്ക ഇൻസ്പെക്ടർ ആയിരുന്ന അശ്വിത്ത് എസ് കരൺമയിൽ ആണ്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എ.കെ. പ്രിയ ഹാജരായി.
Reactions

Post a Comment

0 Comments