കാഞ്ഞങ്ങാട് : അത്യാധുനിക ജീവൻരക്ഷാ ഉപകരണങ്ങളും അന്തർദേശീയ നിലവാരമുള്ള പ്രോട്ടോകോൾ ചികിത്സാ രീതിയുമായി ഐഷാൽ മെഡിസിറ്റിയുടെ നവീകരിച്ച എമർജൻസി & ട്രോമാ കെയർ പ്രവർത്തനം ആരംഭിച്ചു. അഡ്വാൻസ്ഡ് കാർഡിയാക് ലൈഫ് സപ്പോർട്ട്(ACLS), അഡ്വാൻസ് സ്ട്രോക്ക് ലൈഫ് സപ്പോർട്ട് (ASLS), അഡ്വാൻസ്ഡ് ട്രോമാ ലൈഫ് സപ്പോർട്ട് (ATLS), പീഡിയാട്രിക് അഡ്വാൻസ്ഡ് ലൈഫ് സപ്പോർട്ട് (PALS) തുടങ്ങിയ അന്തർദേശീയ പ്രോട്ടോകോള്സ് അടിസ്ഥാനമാക്കിയുള്ള അടിയന്തര സമയങ്ങളിലെ അതിവേഗ ചികിത്സ ഐഷാൽ എമർജൻസി ട്രോമാ വിഭാഗത്തിൽ ലഭ്യമാണെന്നും ഇത് കാഞ്ഞങ്ങാടിലെ മറ്റു ഹോസ്പിറ്റലുകളിൽ നിന്ന് ഐഷാൽ മെഡിസിറ്റിയെ വേറിട്ടതാക്കുന്നുവെന്നും എമർജൻസി & ട്രോമാ കെയർ ഉദ്ഘാടനം ചെയ്തു കൊണ്ട് മാനേജിങ് ഡയറക്ടർ ഡോ മൊയ്‌ദീൻ കുഞ്ഞി പറഞ്ഞു.
ഹാർട്ട് അറ്റാക്ക്, സ്ട്രോക്ക്, വിഷം ഉള്ളിൽ ചെല്ലൽ, പാമ്പുകടി, റോഡപകടങ്ങൾ, ഉയരത്തിൽ നിന്നുള്ള വീഴ്ചകൾ, മറ്റു ട്രോമകൾ തുടങ്ങിയ അത്യാഹിതങ്ങൾ സംഭവിച്ചാൽ ആദ്യത്തെ മിനുട്ടുകൾ നിർണ്ണായകമാണ്, ഗോൾഡൻ ഹവർ എന്നറിയപ്പെടുന്ന ഈ സമയം രോഗിക്ക് മികിച്ച ചികിത്സ ഉറപ്പാക്കിയാൽ രോഗിയെ മരണത്തിൽ നിന്നും ഗുരുതര പരിക്കുകളിൽ നിന്നും ഒരു പരിധിവരെ രക്ഷപ്പെടുത്താൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അണുബാധ തടയുന്നതിന്റെയും നിയന്ത്രിക്കുന്നതിന്റെയും ഭാഗമായി പൂർണ്ണമായും ശീതികരിച്ച ഐസിയുവിൽ റെസിസ്റ്റേഷൻ ബേ ഉൾപ്പെടെ ഇരുപത് കിടക്കകളാണ് സജ്ജീകരിച്ചിട്ടുള്ളത്. പോർട്ടബിൾ വെന്റിലേറ്റർ, ബൈ-പാപ്, സി-പാപ്, പോയിന്റ് ഓഫ് കെയർ അൾട്രാ സൗണ്ട്, പോർട്ടബിൾ എക്സ് റേ, ഇൻഫ്യൂഷൻ പമ്പ്, സിറിഞ്ച് പമ്പ് തുടങ്ങിയ ആധുനിക ഉപകരണങ്ങൾക്ക് പുറമെ 24 മണിക്കൂറും ഓക്സിജൻ വിതരണം ഉറപ്പ് വരുത്തുന്നതിനായി കേന്ദ്രീകൃത ഓക്സിജൻ സംവിധാനവും ഒരുക്കിയിട്ടുണ്ട്.
0 Comments