കാസർകോട്:ആയുർവേദ ആശുപത്രിക്ക് സമീപം വരാന്തയിൽ 55 കാരനെ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. കയ്യാർ പെർമൂദയിലെ ചെനിയയുടെ മകൻ കുമാരയാണ് മരിച്ചത്. പെർമുദ എസ്.ഡി.പി ക്ലിനിക്ക് പഞ്ചകർമ്മ ആയുർവേദ ആശുപത്രിക്ക് മുൻ വശം വരാന്തക്ക് സമീപം അബോധാവസ്ഥയിൽ ഇന്ന് രാവിലെ കണ്ട് നാട്ടുകാർ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കുമ്പള പൊലീസ് സ്ഥലത്തെത്തി.
0 Comments