Ticker

6/recent/ticker-posts

തദ്ദേശ തിരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചു, പോളിംഗ് രണ്ട് ഘട്ടമായി, ഡിസംബർ 9 നും 11 നും പോളിംഗ്, കാസർകോട് ജില്ലയിൽ 11 ന്, വോട്ടെണ്ണൽ 13 ന്

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചു. ഇന്ന് ഉച്ചക്ക്
വാര്‍ത്താസമ്മേളനത്തിൽ
എ. ഷാജഹാന്‍ , സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ആണ്
തീയ്യതി പ്രഖ്യാപിച്ചത്. 
പോളിംഗ് രണ്ട് ഘട്ടമായി, ഡിസംബർ 9 നും 11 നും പോളിംഗ്, കാസർകോട് ജില്ലയിൽ 11 ന്, വോട്ടെണ്ണൽ 13 ന്

തിരുവനന്തപുരത്തായിരുന്നു വാർത്ത സമ്മേളനം.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ
 മാതൃകാ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ഇന്നുമുതൽ നിലവിൽ വന്നു. തിരഞ്ഞെടുപ്പിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ സജ്ജമാണെന്നും ഒരുക്കൾ പൂർത്തിയായതായും കമ്മീഷൻ പറഞ്ഞു. രണ്ടര ലക്ഷം ജീവനക്കാർ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഉണ്ടാവും. വോട്ടെടുപ്പ് ദിവസം അവധി പ്രഖ്യാപിച്ചു.അന്തിമ വോട്ടർ പട്ടിക14 ന്  വെള്ളിയാഴ്ച.


*തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്*

 *രണ്ട് ഘട്ടമായി പോളിങ്.* 

 *ഡിസംബർ 9 ന് ആദ്യഘട്ടം* 

( തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം)

 *ഡിസംബർ 11ന് രണ്ടാം ഘട്ടം* 

( തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്) രാവിലെ 7 മുതൽ വൈകിട്ട് 6 വരെ

 വോട്ടെണ്ണൽ ഡിസംബർ 13
(രാവിലെ 8 മണി മുതൽ)

 തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനവും വരണാധികാരി പുറപ്പെടുവിക്കുന്ന തെരഞ്ഞെടുപ്പ് നോട്ടീസ് പരസ്യപ്പെടുത്തലും നവംബർ 14

നാമനിർദേശ പത്രിക സമർപ്പണം 2025 നവംബർ 21 

സൂക്ഷ്മപരിശോധന നവംബർ 22

നാമനിർദേശ പത്രിക പിൻവലിക്കൽ നവംബർ 24

തെരഞ്ഞെടുപ്പ് പ്രക്രിയ അവസാനിപ്പിക്കേണ്ട തീയതി ഡിസംബർ 18.

Reactions

Post a Comment

0 Comments