കാഞ്ഞങ്ങാട് : കോൺഗ്രസ് രക്തസാക്ഷി മണ്ഡപത്തിൻ്റെ മതിലിനോട് ചേർന്ന് സ്ഥാപിച്ചിരുന്ന കോൺഗ്രസ് പതാകകൾ
നശിപ്പിച്ചു. സംഭവത്തിൽ മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തു.
ചീമേനി രക്തസാക്ഷി മണ്ഡപത്തിൻ്റെ മതിലിനരികിലെ പതാകകൾ എടുത്ത് കൊണ്ട് പോയി നശിപ്പിച്ചെന്നാണ് പരാതി. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് എ.ജയരാമൻ്റെ പരാതിയിൽ ചീമേനി പൊലീസ് കേസെടുത്തു. ശ്രീനിവാസൻ കണ്ടലറിയാവുന്ന രണ്ട് പേർക്കെതിരെയാണ് കേസ്. പതാക നശിപ്പിച്ച് ലഹളക്ക് ശ്രമിച്ചെന്നാണ് കേസ്.
0 Comments