Ticker

6/recent/ticker-posts

ഉമ്മയുടെ കൈയിൽ നിന്നും കിണറിൽ വീണ് രണ്ട് മാസം പ്രായമായ കുഞ്ഞ് മരിച്ചു

പയ്യന്നൂർ ; എണ്ണ തേച്ച് കുളിപ്പിക്കാനുള്ള ശ്രമത്തിനിടെ
ഉമ്മയുടെ കൈയിൽ നിന്നും വഴുതി അബദ്ധത്തിൽ കിണറിൽ വീണ് രണ്ട് മാസം പ്രായമായ കുഞ്ഞ് മരിച്ചു. ഇന്ന് രാവിലെ 9.30 മണിയോടെ തളിപ്പറമ്പ് കുറുമാത്തൂരിലാണ് സംഭവം. പൊക്കക്കുണ്ടിലെ ജാബിർ, മുബഷിറ ദമ്പതികളുടെ മകൻ അമീഷ് അലൻ ജാബിയാണ് മരിച്ചത്. ഉമ്മൂമ എണ്ണ തേപ്പിച്ച ശേഷം കുഞ്ഞിനെ ഉമ്മയുടെ കൈയിൽ കൊടുക്കവെയാണ് അപകടം. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും 10.30 മണിയോടെ മരിച്ചു. തളിപ്പറമ്പ് പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments