കാസർകോട്:ഇലക്ട്രിക് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് പിൻ സീറ്റുകാരൻ മരിച്ചു. സ്കൂട്ടറിൽ നിന്നും ഉരുണ്ട് മോട്ടോർ ബൈക്കിലേക്ക് വീണാണ് മരണം. ബയാർ കൊജപ്പ ജംഗ്ഷന് സമീപമാണ് അപകടം. ബീരിപ്പടവിലെ കെ.മുഹ് യുദ്ദീൻ്റെ മകൻ കെ. ഇബ്രാഹീം 66ആണ് മരിച്ചത്. മറിഞ്ഞ സ്കൂട്ടറിൽ നിന്നും തെറിച്ചു വീണ സമയം ഇത് വഴി വന്ന ബൈക്കിലേക്ക് ഉരുണ്ട് വീഴുകയായിരുന്നു. ഇലക്ട്രിക് സ്കൂട്ടർ യാത്രക്കാരനെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു.
0 Comments