കാഞ്ഞങ്ങാട് : ഇറ്റലിയിലേക്ക് വിസ വാഗ്ദാനം നൽകി യുവാവിൻ്റെ മൂന്നര ലക്ഷം രൂപ വാങ്ങിയ ശേഷം വ്യാജ വിസ നൽകി കബളിപ്പിച്ചു. സംഭവത്തിൽ യുവാവ് നൽകിയ പരാതിയിൽ രണ്ട് പേർക്കെതിരെ പൊലീസ് കേസെടുത്തു. അച്ചാംതുരുത്തിയിലെ സി. രസിൻ്റെ 25 പരാതിയിൽ തൃശൂർ സ്വദേശികളായ പ്രതീഷ് ഭരതൻ, വിഗ്നേശ്വരൻ എന്നിവർക്കെതിരെയാണ് കേസ്. ചന്തേര പൊലീസാണ് കേസെടുത്തത്. ബാങ്ക് വഴി പണം സ്വീകരിച്ച് വ്യാജ വിസ നൽകി കബളിപ്പിച്ചെന്നാണ് കേസ്.
0 Comments