Ticker

6/recent/ticker-posts

നരിമാളത്തെ ഐസ് ക്രീം ബോംബിൽ കേസെടുത്ത് നീലേശ്വരം പൊലീസ്, പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു

നീലേശ്വരം : നീലേശ്വരംനരിമാളത്ത് ഐസ് ക്രീം ബോംബ് കണ്ടെത്തിയ സംഭവത്തിൽ  നീലേശ്വരം പൊലീസ് കേസെടുത്തു. കസ്റ്റഡിയിലെടുത്തത് ബോംബെന്ന് പൊലീസ് സ്ഥിരീകരിച്ചാണ് കേസെടുത്തത്. സാമൂഹ്യ വിരുദ്ധരാണ് പിന്നിലെന്ന് പൊലീസ് കരുതുന്നു. നീലേശ്വരം സ്വദേശി ജി.ജിഷ്ണുവി
ൻ്റെ പരാതിയിലാണ് പൊലീസ്  കേസെടുത്തത്. മനുഷ്യ ജീവനും വസ്തുക്കൾക്കും നാശമുണ്ടാക്കണമെന്ന ഉദ്ദേശത്തോടെയാണ് നാടൻ ബോംബ് സൂക്ഷിച്ചതെന്ന് പൊലീസ് പറഞ്ഞു. നരിമാളത്തെ സാബു ആൻ്റണിയുടെ ഉടമസ്ഥയിലുള്ള ഒഴിഞ്ഞ പറമ്പിൽ റോഡരികിലായി ഇന്ന് വൈകീട്ടാണ് ബോംബ് കണ്ടെത്തിയത്.
Reactions

Post a Comment

0 Comments